01 സെപ്റ്റംബർ 2021

റോഡിലിറങ്ങി നിയമം തെറ്റിച്ചാൽ ഇനി പോക്കറ്റ് കാലിയാകും; പുതുക്കിയ പിഴ നിരക്ക് ഇങ്ങനെ
(VISION NEWS 01 സെപ്റ്റംബർ 2021)
റോഡിലിറങ്ങി നിയമം തെറ്റിച്ചാൽ ഇനി പോക്കറ്റ് കാലിയാകും. ​ഗതാ​ഗത നിയമ ലം​ഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തി കൂടാതെ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി ഇന്നു മുതല്‍ നിലവില്‍ വരും. നേരത്തെ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബര്‍ ഒന്നിന് ശേഷമാണെങ്കില്‍ പുതിയ പിഴ ബാധകമാകും.ഇതിന് മുന്നോടിയായി ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും രംഗത്തെത്തി.പുതുക്കിയ പിഴത്തുക(രൂപയില്‍)

 മദ്യപിച്ച്‌ വാഹനമോടിക്കല്‍- 2,000-10,000

 ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍- 5,000

മത്സരയോട്ടം- 5,000

 ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കല്‍- 2,000

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം- 10,000

 അപകടകരമായ ഡ്രൈവിങ്- 1,000-5,000

 വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000

 ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only