03 സെപ്റ്റംബർ 2021

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ചെങ്കോട്ട വരെ നീളുന്ന രഹസ്യ തുരങ്കം
(VISION NEWS 03 സെപ്റ്റംബർ 2021)
ഡൽഹി നിയമസഭയ്‌ക്കുള്ളിൽ നിന്നും ചെങ്കോട്ടയിലേക്ക് തുരങ്കസമാനമായ രൂപത്തിൽ നിർമിച്ചിരിക്കുന്ന വഴി കണ്ടെത്തി. ടണലിനോടൊപ്പം തൂക്കിലേറ്റുന്ന ഒരുമുറിയും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തടവിലാക്കിയ സ്വാതന്ത്രസമര സേനാനികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നതിനായി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നതായി കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. ചെങ്കോട്ടയിലേക്ക് നയിക്കുന്ന ഈ ടണൽ മാർഗം സാധാരണക്കാർക്ക് സന്ദർശിക്കുന്നതിനായി തുറന്നുകൊടുക്കുമെന്നും ഡൽഹി നിയമസഭാ സ്പീക്കർ റാവം നിവാസ് ഗോയൽ അറിയിച്ചു.

1993-ൽ ഞാൻ എം.എൽ.എ. ആയപ്പോൾ ഇങ്ങനൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും കേട്ടിരുന്നു. അതിന്റെ ചരിത്രത്തെ കുറിച്ച് ഞാൻ അന്വേഷിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ വ്യക്തത ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തുരങ്കമുഖം എവിടാണെന്ന് കണ്ടെത്താൻ സാധിച്ചു. പക്ഷെ ഞങ്ങൾ കൂടുതൽ കുഴിച്ചുനോക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്- ഗോയൽ കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only