11 സെപ്റ്റംബർ 2021

കോഴിക്കോട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
(VISION NEWS 11 സെപ്റ്റംബർ 2021)




കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു എന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only