👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

"നിപ്പ രോഗികള്‍ എന്ന്, എപ്പോള്‍, എവിടെ‌?; "സിഐഡി' ഡോക്ടര്‍ പണി തുടങ്ങി
(VISION NEWS 06 സെപ്റ്റംബർ 2021)
നി​പ്പ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കി​യ ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത വൈ​റ​സ് സി​നി​മ ഏ​റെ പ്രേ​ക്ഷ​ക ‌ശ്ര​ദ്ധ​നേ​ടി​യ ചി​ത്ര​മാ​ണ്.

സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്ന് പാ​ര്‍​വ​തി അ​വ​ത​രി​പ്പി​ച്ച അ​നു എ​ന്ന വേ​ഷ​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​സി. സ​ര്‍​ജ​ന്‍ സീ​തു പൊ​ന്നു ത​മ്ബി എ​ന്ന ഡോ​ക്ട​റി​ല്‍ നി​ന്നാ​ണ് അ​നു എ​ന്ന ക​ഥാ​പ​ത്ര​ത്തി​ന്‍റെ പി​റ​വി.

മൂ​ന്നു വ​ര്‍​ഷം മു​മ്ബു കോ​ഴി​ക്കോ​ട്ട് നി​പ്പ സ്ഥി​രീ​ക​രി​ക്കു​മ്ബോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ പി​ജി ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു സീ​തു പൊ​ന്നു ത​മ്ബി. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ച്ചു വി​ളി​ക്കു​ന്ന​വ​ര്‍​ക്കു മ​റു​പ​ടി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു സീ​തു​വി​ന്‍റെ ആ​ദ്യ ജോ​ലി. പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത്തി​യ രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സീ​തു ശേ​ഖ​രി​ച്ചു.

പു​തി​യ പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്ബോ​ള്‍ സീ​തു എ​ല്ലാ വി​വ​ര​വും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. തു​ട​ര്‍​ന്ന് രോ​ഗി പോ​യ വ​ഴി​ക​ളി​ലൂ​ടെ ചോ​ദ്യ​ങ്ങ​ളും ഫോ​ണ്‍​വി​ളി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി സീ​തു എ​ത്താ​ന്‍ തു​ട​ങ്ങി.​നി​പ്പ എ​ങ്ങ​നെ പ​ട​ര്‍​ന്നു എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​മി​ല്ലാ​തി​രു​ന്ന​പ്പോ​ള്‍, എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ള്ള ഉ​ത്ത​ര​വു​മാ​യി സീ​തു​വി​ന് കോ​ര്‍ ക​മ്മി​റ്റി മു​മ്ബാ​കെ എ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നു. അ​ന്നു മു​ത​ല്‍ സീ​തു നി​പ്പ കോ​ര്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി.

എ​ല്ലാ രോ​ഗി​ക​ളും സ​ഞ്ച​രി​ച്ച വ​ഴി​ക​ളു​ടെ റൂ​ട്ട് മാ​പ് ത​യാ​റാ​ക്കു​ന്ന​തി​ല്‍ സീ​തു​വി​ന്‍റെ പ്ര​യ​ത്നം വി​ജ​യി​ച്ചു. ഓ​രോ യോ​ഗ​ത്തി​ലും രോ​ഗം പ​ക​ര്‍​ന്ന​ത് ആ​രി​ല്‍ നി​ന്നാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ സ​ഹി​തം കോ​ര്‍ ക​മ്മി​റ്റി​ക്കു മു​ന്നി​ല്‍ സീ​തു​വി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഒ​രി​ക്ക​ല്‍ കോ​ര്‍ ടീം ​യോ​ഗ​ത്തി​നു സീ​തു​വി​നെ കാ​ണാ​തി​രു​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സ് "സി​ഐ​ഡി 'എ​വി​ടെ എ​ന്ന് അ​ന്വേ​ഷി​ച്ച​ത്. അ​ന്നു​മു​ത​ല്‍ സീ​തു സി​ഐ​ഡി ഡോ​ക്ട​ര്‍ ആ​യി.

കേ​ര​ള​ത്തെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ആ​ദ്യ നി​പ്പ ത​രം​ഗ​ത്തി​ല്‍ അ​ന്ന​ത്തെ രോ​ഗി​ക​ള്‍ എ​ന്ന്, എ​പ്പോ​ള്‍, എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന വി​വ​ര​ങ്ങ​ള്‍ സീ​തു​വി​ന്‍റെ കൈ​യി​ല്‍ ഇ​പ്പോ​ഴും ഭ​ദ്രം. സീ​തു പൊ​ന്നു ത​മ്ബി​യെ​യാ​ണ് ഇ​ത്ത​വ​ണ​യും രോ​ഗി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​യോ​ഗി​ച്ചി​രു​ക്കു​ന്ന​ത്. അ​ന്ന് ഇ​ഖ്റ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്ന സീ​തു​വി​ന്‍റെ ഭ​ര്‍​ത്താ​വ് ബി​ജി​ന്‍ ജോ​സ​ഫാ​ണ് ഇ​ഖ്റ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച നി​പ്പ രോ​ഗി​യെ പ​രി​ച​രി​ച്ച​ത്. നി​പ്പ സ്ഥി​രീ​ക​രി​ച്ച​ത് അ​തി​നു ശേ​ഷ​മാ​യി​രു​ന്നു .

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ടു​ത്തി​ട​പ​ഴ​കി​യ ഇ​വ​രി​ലും ഭ​യം പി​ടി​മു​റു​ക്കി. എ​ന്നാ​ല്‍, മ​ക്ക​ളെ വീ​ട്ടി​ല്‍​നി​ന്നു മാ​റ്റി മു​ഴു​വ​ന്‍ സ​മ​യ രോ​ഗ ശു​ശ്രൂ​ഷ​യ്ക്ക് ഇ​റ​ങ്ങു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്ത​ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only