16 സെപ്റ്റംബർ 2021

രണ്ട് മണിക്കൂര്‍ നേരം ആറു വയസുകാരിയുടെ കഴുത്തില്‍ ചുറ്റി രാജവെമ്പാല; കടിയേറ്റിട്ടും ധൈര്യം കൈവിട്ടില്ല
(VISION NEWS 16 സെപ്റ്റംബർ 2021)
രാജവെമ്പാലയുടെ പിടിയില്‍ നിന്ന് ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. രണ്ടു മണിക്കൂര്‍ നേരം പാമ്പ് കുട്ടിയുടെ കഴുത്തില്‍ ചുറ്റി വരിഞ്ഞ ശേഷം പാമ്പ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് സ്വമേധയാ ഇറങ്ങിപ്പോയി. പാമ്പ് ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കുട്ടിയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only