07 സെപ്റ്റംബർ 2021

ഭക്ഷണത്തിനിടക്കു വെള്ളം കുടിക്കരുത്; ആരോഗ്യത്തിന് വലിയ ദോഷം!
(VISION NEWS 07 സെപ്റ്റംബർ 2021)
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് വെള്ളം കുടിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതിന് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും വളരെയധികം ഗുണം ചെയ്യും. എന്നാൽ അമിതമായാൽ എല്ലാം ദോഷം എന്ന പോലെ ഈ വെള്ളം കുടിക്കും ഉണ്ട് ചില പ്രശ്നങ്ങൾ. നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യുന്ന ഒരു ശീലമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് . അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിതാഹാരം ഒഴിവാക്കാന്‍ ആഹാരത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികള്‍ക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാകും.

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു.എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായാണ് കണ്ടുവരുന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only