23/09/2021

ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍
(VISION NEWS 23/09/2021)
ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമ്പാശേരിയിലാണ് സംഭവം. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only