17 സെപ്റ്റംബർ 2021

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ മകളുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്
(VISION NEWS 17 സെപ്റ്റംബർ 2021)പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങ് ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്.ആത്മഹത്യയുടെ കാരണം സംബന്ധിച്ച്‌ മ്യൂസിയം പൊലീസ് അന്വേഷണം നടത്തും. വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും തലക്കുമേറ്റ പരിക്കാണ് മരണകാരണം. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഭവ്യ. കവടിയാര്‍ നികുഞ്ജം ഫോര്‍ച്യൂണ്‍ 9 (എ) ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.രണ്ടുവര്‍ഷമായി ഈ ഫ്‌ളാറ്റില്‍ താമസിക്കുന്ന യു.പി സ്വദേശിയായ ആനന്ദ്‌സിങ് കുറച്ചുനാള്‍ മുമ്പാണ് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത്. അപകടം നടന്ന സമയത്ത് ആനന്ദ് സിങ്ങിന്റെ ഭാര്യ നീലം സിങ്ങും ഇളയ മകള്‍ ഐറാ സിങ്ങും ഫ്‌ളാറ്റിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only