11 സെപ്റ്റംബർ 2021

സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ മാറ്റിവെച്ചു
(VISION NEWS 11 സെപ്റ്റംബർ 2021)
കേരള പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു.

നിപാവൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റി വെച്ചത്. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only