👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

നിപ; പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി
(VISION NEWS 05 സെപ്റ്റംബർ 2021)
നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫീസിൽ വെച്ച് തിങ്കൾ മുതൽ നടത്താനിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്.

കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only