👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 സെപ്റ്റംബർ 2021

ഇൻസ്റ്റഗ്രാം പണിമുടക്കി
(VISION NEWS 02 സെപ്റ്റംബർ 2021)
ഇന്ന് രാവിലെ മുതൽ ഇൻസ്റ്റഗ്രാം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഡൗൺടൈം ട്രാക്കിങ് സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആയിരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകൾക്കും പ്രശ്‌നം നേരിട്ടു.

രാവിലെ പത്തരയോടെ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. പലരും ഇത് സംബന്ധിച്ച് മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പരാതിയുയർത്തി. പോസ്റ്റുകൾക്കായി ശ്രമിക്കുമ്പോൾ ''ക്ഷമിക്കണം പിന്നീട് ശ്രമിക്കുക;; (“We are sorry, but something went wrong. Please try again.”) എന്ന അറിയിപ്പാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശമെന്നും പറയുന്നു.

Whatsapp Button works on Mobile Device only