👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

ഓമശ്ശേരി പു​ത്തൂ​രി​ല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്​ ഗുരുതര പരിക്ക്
(VISION NEWS 30 സെപ്റ്റംബർ 2021)ഓ​മ​ശ്ശേ​രി: പു​ത്തൂ​രി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താമസസ്ഥലത്ത് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്​ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊ​ടു​വ​ള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്വ​കാ​ര്യ ക​മ്ബ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​സ്​​ഥാ​ന്‍ സ്വ​ദേ​ശി അ​ശ്വ​ന്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇ​യാ​ള്‍.

രാ​ജ​സ്ഥാ​നി​ലെ ശ്രീ​രം​ഗ ന​ഗ​ര്‍, ഗം​ഗാ ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​മേ​ഷ് കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. രാ​ജേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.പു​ത്തൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ രാ​ത്രി​യി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കേ​റ്റ​വും തു​ട​ര്‍​ന്ന്​ സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only