12 സെപ്റ്റംബർ 2021

കാറിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; കാര്‍ ഓടിച്ച യുവാവ് അറസ്റ്റിൽ
(VISION NEWS 12 സെപ്റ്റംബർ 2021)




ചിന്നിയംപാളത്ത് നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കാർ ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ ആറാം തീയതി പുലർച്ചെയാണ് അവിനാശി റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങൾ കയറി ഇറങ്ങി തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോഡിലൂടെ പോയ എസ്‌യുവിയിൽ നിന്ന് മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്ന് പൊലീസ് കരുതി. തുടർന്ന് 12 കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം അപകടമാണെന്ന് വ്യതക്തമായി.

ഫൈസൽ ഓടിച്ച കാർ സ്ത്രീയെ ഇടിച്ചിട്ടതാണെന്ന് പൊലീസ് പറയുന്നു. കാറിൽ കുരുങ്ങിയ സ്ത്രീയുമായി വാഹനം അല്പ ദൂരം പോയി. ഇതിനിടെയാകാം മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാർ നിർത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടർന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ സംഭവം പുറത്തിറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പിടികൂടിയത്. അതേസമയം മരിച്ചത് ഒരു നാടോടി സ്ത്രീയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കയറി മുഖം ഉൾപ്പെടെ വികൃതമായിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാടോടി സ്ത്രീയണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായ യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only