12 സെപ്റ്റംബർ 2021

ഓമശ്ശേരിയിൽ പട്ടികജാതി വനിതകൾക്കായുള്ള ആടുകൾ വിതരണം പദ്ധതിക്കു തുടക്കമായി
(VISION NEWS 12 സെപ്റ്റംബർ 2021)


ഓമശ്ശേരി: ഭക്ഷ്യസുരക്ഷ,മെച്ചപ്പെട്ട വരുമാനം എന്നീ ലക്ഷ്യങ്ങളോടെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള ആടു വിതരണം പദ്ധതിക്ക്‌ തുടക്കമായി.ഓമശ്ശേരി പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28 പട്ടികജാതി കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

75% സബ്സിഡിയിൽ ആറായിരം രൂപ വീതം വിലയുള്ള രണ്ട്‌ ആടുകളെയാണ്‌ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്യുന്നത്‌. രണ്ടു ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപയാണ്  ഗ്രാമ പഞ്ചായത്ത്‌ ഇതിനായി വകയിരുത്തിയിരിക്കുന്നത്.ആടുകൾക്ക് ഒരു വർഷത്തെ ഇൻഷൂറൻസ്  പരിരക്ഷയും ഉണ്ടായിരിക്കും.

ഓമശ്ശേരി വെറ്ററിനറി ഡിസ്പെന്സറിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌ തല വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only