07 സെപ്റ്റംബർ 2021

ഒരു വര്‍ഷത്തോളം ബലാത്സംഗം ; നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു ; യുവാവ് അറസ്റ്റില്‍
(VISION NEWS 07 സെപ്റ്റംബർ 2021)
കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
മൊബൈല്‍ ഫോണിലെടുത്ത നഗ്നചിത്രം കാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നേരത്തെ പ്രതിയും യുവതിയും ഇഷ്ടത്തിലായിരുന്നു. അന്ന് ഇരുവരും നഗരത്തില്‍ ഒരുമിച്ച് താമസിച്ചിരുന്നു. 

പിന്നീട് ബന്ധം പിരിഞ്ഞതോടെയാണ് പഴയ ചിത്രങ്ങള്‍ കാണിച്ച് യുവാവ് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തതായും യുവതി എറണാകുളം സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 
കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ അക്ഷയ് പീഡിപ്പിക്കുകയാണ്. പരാതി നല്‍കിയാല്‍ പ്രതി തിരിച്ചടിച്ചേക്കുമെന്ന് ഭയന്നാണ് പുറത്തുപറയാതിരുന്നത്. ഒടുവില്‍ താന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ആള്‍ക്കും നഗ്നഫോട്ടോ പ്രതി അയച്ചു നല്‍കിയതായി യുവതി പറയുന്നു. 
പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, പെണ്‍കുട്ടി വിവാഹം കഴിക്കാനിരുന്ന ആള്‍ക്ക് പ്രതി അക്ഷയ് അയച്ചുകൊടുത്ത നഗ്നചിത്രം കണ്ടെടുത്തു. പ്രതിക്കെതിരെ ബലാല്‍സംഗം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only