👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

ജയസൂര്യ ചിത്രം 'സണ്ണി' ഇന്ന് റിലീസ് ചെയ്യും;പുറത്തിറങ്ങുന്നത് നടൻ്റെ നൂറാം സിനിമ
(VISION NEWS 22 സെപ്റ്റംബർ 2021)
ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി' ഇന്ന് റിലിസ് ചെയ്യും. ആമസോൺ പ്രൈമിലൂടെ അർധരാത്രിയോടെ 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും. സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. കൊവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.

ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവിന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ജയസൂര്യ - രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only