👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

കോവിഡ് നഷ്‌ടപരിഹാരം: ദുരന്തനിവാരണ നിധി മുഴുവൻ വേണ്ടിവരും
(VISION NEWS 25 സെപ്റ്റംബർ 2021)

 


തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖ പ്രകാരം അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ ബാക്കിയുള്ള തുക മുഴുവൻ വേണ്ടിവരും. ഔദ്യോഗിക കണക്കു പ്രകാരം 24,318 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇവർക്ക് 50,000 രൂപ വീതം നൽകണമെങ്കിൽ 121.5 കോടി രൂപ വേണം. പട്ടികയിൽ നിന്ന് ഒഴിവാക്കിയ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ തുക കൂടും. 160 കോടി രൂപയാണ് ദുരന്ത നിവാരണ നിധിയിൽ ബാക്കിയുള്ളത്. 

കേന്ദ്രസർക്കാരിന്റെ 75% വിഹിതവും സംസ്ഥാന സർക്കാരിന്റെ 25% വിഹിതവും ചേർത്താണ് ദുരന്തനിവാരണ നിധി. ഈ വർഷം 430 കോടി രൂപയാണ് നിധിയിലുണ്ടായിരുന്നത്. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവയ്ക്കായി ചെലവഴിച്ചതിനു ശേഷമുള്ളതാണ് 160 കോടി. കേന്ദ്രസർക്കാർ നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഉറപ്പു നൽകിയെങ്കിലും ഉത്തരവുകളൊന്നും വന്നിട്ടില്ല. ഉത്തരവ് ലഭിച്ചാലേ തുക വിതരണം ചെയ്യാനാകൂ.  

ജില്ലകളിൽ നിന്നുള്ള കണക്കു പ്രകാരം പതിനായിരത്തിലേറെ മരണം ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇൻഫർമേഷൻ കേരള മിഷന്റെ കണക്കു പുറത്തു വന്നതോടെ 7,316 മരണങ്ങൾ ഒഴിവാക്കിയതായി വ്യക്തമായിരുന്നു. കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങൾ ചേർക്കണമെന്ന നിർദേശം വന്നതോടെ 15,000 പേർ കൂടി ഉൾപ്പെട്ടേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only