👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

കൊടുവള്ളിയില്‍ വീട്‌ നിര്‍മ്മാണത്തിനിടെ തൊഴിലാളി വീണ് മരിച്ചു
(VISION NEWS 29 സെപ്റ്റംബർ 2021)
കൊടുവള്ളി: കൊടുവള്ളിയില്‍ വീട് നിര്‍മ്മാണത്തിനിടെ തൊഴിലാളി വീണ് മരിച്ചു. കൊടുവള്ളി വാവാട് പൂക്കോട്ടില്‍ ലക്ഷ്മണന്‍(45) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

വെണ്ണക്കോട് കരുവന്‍ കാവില്‍ ഇരുനില വീടിന്റെ പടവ് ജോലിക്കിടെ താഴേക്ക് വീഴുകകയായിരുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: മഞ്ജുള(മാമ്പറ്റ). മക്കള്‍: അമിഷ്ണ, അമിഷ്മ. സഹോദങ്ങള്‍: അശോകന്‍, രവീന്ദ്രന്‍, സൗമിനി, സീത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only