👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 സെപ്റ്റംബർ 2021

ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ; മോദിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
(VISION NEWS 17 സെപ്റ്റംബർ 2021)




പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനമാണിന്ന്. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു. നിരവധി പേരാണ് ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസയുമായെത്തിരിക്കുന്നത്. മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only