👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


20 സെപ്റ്റംബർ 2021

മന്ത്രിമാര്‍ക്ക് 'ക്ലാസുകള്‍' ഇന്ന് മുതൽ
(VISION NEWS 20 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് സ്കൂളുകൾ നവംബറിലേ തുറക്കൂ എങ്കിലും മന്ത്രിമാർ ഇന്ന് മുതൽ മൂന്നു ദിവസം ക്ലാസിലായിരിക്കും. മന്ത്രിമാർക്കായി സംഘടിപ്പിക്കുന്ന പരിശീലിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ പത്ത് സെഷനുകളാണുള്ളത്. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടത്തുന്നതിന്
മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാരാണ് തീരുമാനം എടുത്തത്. ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി. തിരുവനന്തപുരം ഐ എം ജി യി ലണ് പരിശീലന പരിപാടി. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും. ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാർ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ കൂടിയാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only