24 സെപ്റ്റംബർ 2021

മൂവാറ്റുപുഴയിൽ യുവാവിനെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു
(VISION NEWS 24 സെപ്റ്റംബർ 2021)
മൂവാറ്റുപുഴയിൽ അക്രമിസംഘം യുവാവിനെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു. കാടാതി സ്വദേശി ബിനു, അമ്മ ബിന്ദു എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെ പിടികൂടാനായിട്ടില്ല. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only