13 സെപ്റ്റംബർ 2021

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​: ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ജ ചെ​യ്യും
(VISION NEWS 13 സെപ്റ്റംബർ 2021)
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഗു​ജ​റാ​ത്തി​ന്‍റെ 17-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ഇന്ന് അധികാരം ഏറ്റെടുക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ച​ട​ങ്ങു​ക​ള്‍ നടക്കുക.
ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് രൂ​പാ​ണി മുഖ്യമന്ത്രിസ്ഥാനം രാ​ജി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​ന്‍റെ പേ​ര് ഈ ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗാ​ട്ട് ലോ​ഡി​യ​യി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം ആ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍.
അ​ടു​ത്ത വ​ര്‍​ഷം ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രൂ​പാ​ണി​യു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി. മു​ഖ്യ​മ​ന്ത്രി​യ്‌​ക്കെ​തി​രെ മ​ന്ത്രി​സ​ഭ​യി​ലും ബി​ജെ​പി​യി​ലും ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only