18/09/2021

ജയിൽ ചാടിയതിൻ്റെ കാരണം വ്യക്തമാക്കി കീഴടങ്ങിയ പ്രതി
(VISION NEWS 18/09/2021)
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇന്നലെ കോടതിയിൽ കീഴടങ്ങിയ കൊലക്കേസ് പ്രതിയെ തിരികെ ജയിലിലെത്തിച്ചു. ഇന്ന് മെഡിക്കൽ പരിശോധനക്ക് ശേഷമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. കീഴടങ്ങിയ ശേഷം ജാഹിർ നൽകിയ മൊഴി രസകരമാണ്. ഭാര്യയെ കാണാനാണ് ജയിൽ ചാടിയതെന്നാണ് ജാഹിർ ഹുസൈൻ പറയുന്നത്. ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇന്നലെ ഇയാൾ കോടതിയിൽ കീഴടങ്ങാനെത്തിയതും. തൂത്തുടിക്കുടി സ്വദേശി ജാഹിർ പത്ത് ദിവസം മുൻപാണ് ജയിൽ ചാടിയത്. ജയിലിലെ സുരക്ഷാ പഴുത് ഉപയോഗിച്ചായിരുന്നു ജയിൽ ചാട്ടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only