20/09/2021

വാട്സാപ്പ് സ്റ്റാറ്റസ് ചിലർക്ക് മാത്രമായി കാണണോ..? വഴിയുണ്ട്
(VISION NEWS 20/09/2021)
വാട്സാപ്പ് സ്റ്റാറ്റസ് ചിലർക്ക് മാത്രം കാണാൻ കഴിയുന്നതരത്തിൽ സെറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ..? അങ്ങനെ പറ്റില്ല കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിലേ പറ്റൂ എന്നാണ് നിങ്ങൾ ചിന്തിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി..ഐഫോണിലും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഇത് ഏറെക്കുറെ സമാനമാണ്.

നിങ്ങൾ ചെയ്യേണ്ടത്

വാട്ട്സ്ആപ്പ് തുറന്ന് സെറ്റിങ്ങുകളിലേക്ക് പോകുക.
തുടര്‍ന്ന് അക്കൗണ്ട്> പ്രൈവസി> നിലയിലേക്ക് പോകുക.
സ്റ്റാറ്റസിന്റെ സ്വകാര്യത ഇവിടെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. 'എന്റെ കോണ്‍ടാക്റ്റുകള്‍ ഒഴികെ ...' ടാപ്പ് ചെയ്യുക
അടുത്ത സ്‌ക്രീനില്‍ നിങ്ങളുടെ സ്റ്റാറ്റസ് ആരില്‍ നിന്ന് ഒഴിവാക്കണമെന്നും മറയ്ക്കണമെന്നും തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം നിങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ കാണിക്കും?

ഇതിന് മൂന്നാംഘട്ടത്തിൽ 'ഷെയര്‍ ഓണ്‍ലി ...' ടാപ്പുചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ സ്റ്റാറ്റസ് കാണാന്‍ ആരാണ് അനുവദിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുക്കുക.

നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഫീച്ചര്‍ പരമാവധി പ്രയോജനപ്പെടുത്താനും ഈ ലളിതമായ ഘട്ടങ്ങള്‍ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only