👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

22 സെപ്റ്റംബർ 2021

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
(VISION NEWS 22 സെപ്റ്റംബർ 2021)
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്മെന്റ് വിവരങ്ങൾക്ക്  സന്ദർശിക്കുക.


അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 
ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്ടോബർ ഒന്നിനും അവസാനിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only