07 സെപ്റ്റംബർ 2021

സൗന്ദര്യ സംരക്ഷണത്തിന് ബിറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടിക്കൈകൾ
(VISION NEWS 07 സെപ്റ്റംബർ 2021)
ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഒരു പച്ചക്കറിയാണ് ബിറ്റ്റൂട്ട്. മിക്കവരുടെയും വീട്ടിൽ സ്‌ഥിര സാന്നിധ്യമായ ബിറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. മുഖക്കുരു, മുഖത്തെ മറ്റു പാടുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്‌ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചർമത്തിന് വളരെ ഫലപ്രദമാണ്.

സൗന്ദര്യ സംരക്ഷണത്തിന് ബിറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടിക്കൈകൾ ഇതാ:

2:1 ടേബിൾ സ്‌പൂൺ അനുപാതത്തിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലർത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിന്റെ നൈസർഗിക സൗന്ദര്യം നിലനിർത്താനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേർത്ത് മുടിയിൽ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരൻ കാരണമുള്ള ചൊറിച്ചിൽ തടയും. ബീറ്റ്റൂട്ടിന്റെ എൻസൈം സ്വഭാവം താരൻ കുറക്കുകയും താരൻ ഉണ്ടാക്കുന്ന ബാക്‌ടീരിയകൾ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു.

തേനും പാലും ബീറ്റ്റൂട്ട് ജ്യൂസിൽ മിക്‌സ് ചെയ്യുക. ആഴ്‌ചയിൽ ഒരു തവണയെങ്കിലും നിങ്ങളുടെ മുഖത്ത് തേയ്‌ക്കുക. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകൾ കുറക്കുകയും പ്രകൃതിദത്തമായ തിളക്കം നൽകുകയും ചെയ്യും. കൂടാതെ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈകോപിൻ, സ്‌ക്ളേലെൻ എന്നിവ ചർമത്തിലെ ഇലാസ്‌തികത വർധിപ്പിക്കുകയും അതുവഴി മുഖത്ത് ചുളിവുകൾ വരുന്നത് തടയുകയും ചെയ്യും.

ഒന്നുരണ്ടു ബീറ്റ്റൂട്ട് കഷ്‌ണം വേവിച്ചതിന് ശേഷം, അത് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ബീറ്ററൂട്ടിൽ ഇരുമ്പ്, കരോട്ടിനോയ്ഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.

 ഉറങ്ങാൻപോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കിൽ ചുണ്ടിലെ പാടുകൾ മാറി ചുണ്ടുകൾ ഇളംനിറമായി മാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only