12 സെപ്റ്റംബർ 2021

ബാബു ആന്റണി വീണ്ടും നായകനായെത്തുന്നു; 'സാന്റാ മരിയ' ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
(VISION NEWS 12 സെപ്റ്റംബർ 2021)



നീണ്ട ഇടവേളക്ക് ശേഷം ബാബു ആന്റണി വീണ്ടും നായകനായെത്തുന്ന 'സാന്റാ മരിയ' ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം. ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം അമല്‍ കെ ജോബിയാണ്.

മലയാള സിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് ഒരേസമയം സാന്റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒരു കയ്യില്‍ വീണയും, മറു കയ്യില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്റയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only