👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

കാണാതായ സൗഹാനുവേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
(VISION NEWS 05 സെപ്റ്റംബർ 2021)
മുക്കം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ചെക്കുന്ന് മലയിൽ ഇരുപത്തിഒന്ന് ദിവസം മുൻപ് കാണാതായെന്ന് സംശയിക്കുന്ന മുഹമ്മദ് സൗഹാന് വേണ്ടി നടത്തിയ വിപുലമായ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല.

രാവിലെ പത്തുമണിയോടെ ആരംഭിച്ച തിരച്ചിൽ ഉച്ചക്ക് മൂന്നു മണിവരെ തുടർന്നെങ്കിലും സൗഹാനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അറുന്നൂറോളം സന്നദ്ധ സേന വളണ്ടിയർമാർ വിവിധ പ്രദേശങ്ങളായി തിരിഞ്ഞാണ് ഇന്ന് ഊർജിത തിരച്ചിൽ നടത്തിയത്.വീടിനു പരിസരത്തും ചുറ്റിലും ഉള്ള വനപ്രദേശങ്ങളങ്ങുന്ന മലകളിലും മറ്റിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

കുട്ടിയെ കണ്ടെത്തുന്നതിനുള്ള അവസാന ശ്രമമെന്നനിലയിലാണ് കൂട്ട തിരച്ചിലിന്റെ പേരിൽ എല്ലാ സംഘടനകളെയും പങ്കാളികളികളാക്കിയത്.മുക്കത്തുനിന്ന് എന്റെ മുക്കം സന്നദ്ധസേനയിലെ അൻപതോളം വളണ്ടിയർമാർ പങ്കെടുത്തു.

പോലീസും ഫയർ റെസ്ക്യു വിഭാഗവും വിവിധ സന്നദ്ധ സംഘടനയിലെ വളണ്ടിയർമാരും നാട്ടുകാരും ഒരുമിച്ച് തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പോലീസ് മറ്റുതലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only