01 സെപ്റ്റംബർ 2021

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ന് മുതല്‍ തുറക്കും
(VISION NEWS 01 സെപ്റ്റംബർ 2021)

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സ്‌കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കും. ഇതിന്റെ ഭാഗമായി സർക്കാർ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു . സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സുകളില്‍ സൗജന്യയാത്ര അനുവദിക്കും.
സ്‌കൂളുകളുടെയും കോളജുകളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രവര്‍ത്തിക്കാം.അതേസമയം പൊതുആരോഗ്യനിര്‍ദേശങ്ങള്‍ സപ്തംബര്‍ 15വരെ നീട്ടിയിട്ടുണ്ട്.ഈ സമയത്ത് മതപരമായി പരിപാടികളോ മറ്റ് പരിപാടികളോ നടത്താന്‍ അനുമതിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only