15 സെപ്റ്റംബർ 2021

ഇനി കൊടുവള്ളിയിൽ രാത്രികാല വെറ്റിനറി സേവനം
(VISION NEWS 15 സെപ്റ്റംബർ 2021)


കൊടുവള്ളി : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് കൊടുവള്ളി ബ്ലോക്കിൽ നടപ്പിലാക്കുന്ന  രാത്രി കാല വെറ്ററിനറി സേവനം പദ്ധതിയുടെ (2021-2022 ) ഉIദ്ഘാടനം കൊടുവള്ളി വെറ്ററിനറി ഹോസ്പിറ്റലിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ബാബു കളത്തൂർ  നിർവഹിച്ചു ... മുനിസിപ്പൽ ചെയർമാൻ ശ്രീ. വെള്ളറ അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ 
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി.കെ. എം.സുഷിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സിയാലി വള്ളിക്കാട്ട്, കൗൺസിലർ ശ്രീമതി.പി. സി.ജമീല എന്നിവർ ആശംസകളർപ്പിച്ചു .ഡോ. പികെ. ശിഹാബുദ്ധീൻ സ്വാഗതവും ഡോ. റിജിൻ ശങ്കർ നന്ദി യും പറഞ്ഞു .പദ്ധതിയുടെ ഭാഗമായി കൊടുവള്ളി വെറ്ററിനറി ഹോസ്പിറ്റലിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അത്യാവശ്യ കേസുകൾക്കായി വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും. കൊടുവള്ളി ബ്ലോക്കിലെ എല്ലാ കർഷകർക്കും ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only