12 സെപ്റ്റംബർ 2021

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; ഒരാൾ മരിച്ചു, നാല് പേരെ കാണാതായി
(VISION NEWS 12 സെപ്റ്റംബർ 2021)
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ബാരമുള്ള ജില്ലയിലാണ് അതി തീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. നാല് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഡൽഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മഴതുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 305 ല്‍ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഋഷികേശ് -ബദരീനാഥ് ദേശീയപാതയിലും മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. സെപ്റ്റംബര്‍ 25 ഓടെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ മടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only