👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കൂ.., ജില്ലയും പരീക്ഷാകേന്ദ്രവും പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പിഎസ്‍സി
(VISION NEWS 04 സെപ്റ്റംബർ 2021)
പിഎസ്‍സി പരീക്ഷകൾക്ക് പരീക്ഷയെഴുതാനുള്ള കൺഫർമേഷൻ നൽകുന്ന സമയത്ത് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്. ആയതിനാൽ പിഎസ്‍സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only