01 സെപ്റ്റംബർ 2021

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതൽ കൂട്ടിയ നിരക്കുകള്‍
(VISION NEWS 01 സെപ്റ്റംബർ 2021)

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിമാസ യാത്രാ നിരക്കില്‍ അഞ്ച് രൂപ മുതല്‍ അൻപത് രൂപവരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് ഇവിടെ നിരക്ക് വര്‍ധിപ്പിക്കാറുണ്ട്. ഈ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കാര്‍ ജീപ്പ് വിഭാഗങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 75 രൂപയായിരുന്നത് 80 രൂപയായി വര്‍ധിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 140 രൂപയും ഇരു ഭാഗത്തേക്കുമുള്ള യാത്രകള്‍ക്ക് 205 രൂപയുമാണ് പുതിയ നിരക്ക്. മള്‍ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യഥാക്രമം 445 രൂപയും 665 രൂപയുമാണ് ഈ നിരക്കുകള്‍.

ഓരോ സാമ്പത്തിക വര്‍ഷത്തിലും ദേശീയ നിലവാര സൂചികയിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. കാരാര്‍ അനുസരിച്ചുള്ള ജോലികള്‍ പലതും ഇപ്പോഴും ബാക്കി നില്‍ക്കവെയാണ് പുതിയ നിരക്ക് പരിഷ്‌കരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only