24 സെപ്റ്റംബർ 2021

പ്ലസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് മന്ത്രി
(VISION NEWS 24 സെപ്റ്റംബർ 2021)
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം കിട്ടുമെന്നും സീറ്റ് ഒഴിവുള്ള ജില്ലകളിൽ നിന്ന് കുറവുള്ളിടത്തേക്ക് മാറ്റുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മലബാർ മേഖലയിൽ 20% സീറ്റ് കൂട്ടിയെന്നും വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. അണ്‍ എയ്ഡസ് സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only