06 സെപ്റ്റംബർ 2021

നീറ്റ് പരീക്ഷ നീട്ടിവയ്ക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി
(VISION NEWS 06 സെപ്റ്റംബർ 2021)




നീറ്റ് യുജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചിലർക്ക് വേണ്ടി മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only