26 സെപ്റ്റംബർ 2021

കാണാതായ വീട്ടമ്മക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
(VISION NEWS 26 സെപ്റ്റംബർ 2021)കോടഞ്ചേരി: തെയ്യപ്പാറ തേവർമലയിൽ വെച്ച് ഇന്നലെ വൈകിട്ട് മുതൽ കാണാതായ വീട്ടമ്മയെ ഇത് വരെ കണ്ടെത്താനായില്ല. വേങ്ങത്താനത്ത് ഏലിയാമ്മയെയാണ് (78) കാണാതായത്. ഓർമ്മക്കുറവുള്ള ആളാണ്. വീട്ടിലുള്ള മറ്റ് അംഗങ്ങൾ കുറഞ്ഞ സമയം പുറത്തേക്ക് മാറിയ സമയം മുതലാണ് കാണാതായത്. ഉടൻ തന്നെ അന്വേഷണവും ആരംഭിച്ചു. രാത്രി വൈകിയും പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാവുമ്പോൾ വയലറ്റ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
നേരം വെളുത്ത ഉടൻ തന്നെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. തേവർമല പ്രദേശത്തും, പോകാൻ സാധ്യതയുള്ള ഇടവഴികളിലും ഒക്കെയാണ് അന്വേഷണം നടത്തുന്നത്.  

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ദയവായി അറിയിക്കുക.

 +919495660685

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only