15 സെപ്റ്റംബർ 2021

ഇനി പരിധിയില്ലാതെ വിളിക്കാം; പുതിയ പ്ലാനുമായി ജിയോ
(VISION NEWS 15 സെപ്റ്റംബർ 2021)
പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്ലാനുകള്‍ മാറ്റിയാണ് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചത്.

75രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. വിദേശത്തേയ്ക്കുള്ള കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി വരെ ഡേറ്റ ഉപയോഗിക്കാം. പിന്‍വലിച്ച പ്ലാനുകള്‍ക്ക് തുച്ഛമായ നിരക്കാണ് ഈടാക്കിയിരുന്നതെങ്കിലും കാലാവധി കുറവായിരുന്നു. 39, 69 രൂപ പ്ലാനുകള്‍ക്ക് 14 ദിവസം മാത്രമാണ് കാലാവധി. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമേ ലഭിക്കൂ. 69 രൂപ പ്ലാന്‍ എടുക്കുന്നവര്‍ക്ക് പ്രതിദിനം അര ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. 

സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തില്‍ ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി വോഡഫോണ്‍-ഐഡിഎ, എയര്‍ടെല്‍ കമ്പനികള്‍ നിരക്കില്‍ ക്രമേണ വര്‍ധന വരുത്തി വരികയാണ്. അതിനിടെയാണ് പുതിയ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആകര്‍ഷണീയമായ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only