👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

കള്ളം പറഞ്ഞ് ലീവെടുക്കേണ്ട..; മണി ഹീസ്റ്റ് കാണാൻ ജീവനക്കാർക്ക് അവധി നൽകി ഇന്ത്യൻ കമ്പനി
(VISION NEWS 01 സെപ്റ്റംബർ 2021)

ലോകമെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ലിക്സ് സീരീസാണ് മണി ഹീസ്റ്റ്. സെപ്റ്റംബർ മൂന്നിനാണ് സീരീസിന്റെ അഞ്ചാം സീസൺ പുറത്തിറങ്ങുന്നത്. ഇതിനായുള്ള കാത്തിരിപ്പിലായിരുന്ന ആരാധകരെല്ലാം. പുതിയ സീസൺ പുറത്തിറങ്ങുന്ന ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കി ശ്രദ്ധ നേടുകയാണ് ഒരു ഇന്ത്യകമ്പനി. ‘നെറ്റ്ഫ്‌ളിക്‌സ് ആന്റ് ചില്‍ ഹോളിഡേ’ എന്ന് പേരിട്ടാണ് ജയ്പൂര്‍ കമ്പനി വെര്‍വ് ലോജിക്, കമ്പനിയിലെ മുഴുവന്‍ മണി ഹീസ്റ്റ് ആരാധകര്‍ക്കും അഞ്ചാം സീസണ്‍ കാണുന്നതിനായാണ് അവധി നല്‍കിയത്. അവധി പ്രഖ്യാപിച്ചുള്ള സിഇഒയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്. 
‘മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങുന്ന സെപ്തംബര്‍ 3ാം തീയതി നിങ്ങള്‍ക്കെല്ലാം അവധി നല്‍കുവാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. അന്നേ ദിവസം കള്ളം പറഞ്ഞ് നിങ്ങളെല്ലാം അവധിയെടുക്കാന്‍ സാധ്യതയുള്ളതിനാലാണ് മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ആഘോഷിക്കാനുള്ള ഇത്തരം അവസരങ്ങളാവും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നത്,’ എന്നാണ് വെര്‍വ് ലോജിക് ജീവനക്കാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നത്. 

വര്‍ക്ക് ഫ്രം ഹോമില്‍ കാണിച്ച ഉത്സാഹത്തിന് ജീവനക്കാര്‍ക്ക് നന്ദി പറയുകയാണെന്നും ഇടയ്ക്ക് ഒരു ബ്രേക്ക് ആവശ്യമാണ് എന്നാണ് കമ്പനിയുടെ സി.ഇ.ഒ അഭിഷേക് ജൈന്‍ പറഞ്ഞത്.മണി ഹീസ്റ്റിലെ ഏറെ പ്രശസ്തമായ ‘ബെല്ലാ ചാവോ’ പാടിയാണ് ജീവനക്കാര്‍ക്കുള്ള അറിയിപ്പ് ജൈന്‍ അവസാനിപ്പിച്ചത്. ഇതുകൂടാതെ മണി ഹീസ്റ്റ് മാസ്‌ക് പശ്ചാത്തലമാക്കി ഒരു വര്‍ക്ക് ഫ്രം ഹോം ടാസ്‌ക് ലിസ്റ്റും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. വെര്‍വ് ലോജിക്കിന്റെ ഈ തീരുമാനത്തെ കയ്യടികളോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only