13 സെപ്റ്റംബർ 2021

സവിതയുടെ ആത്മഹത്യ; ആണ്‍സുഹൃത്തിനെ തേടി പോലീസ്
(VISION NEWS 13 സെപ്റ്റംബർ 2021)
ആലപ്പുഴ: വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ ആണ്‍സുഹൃത്തിനെ പോലീസ് തിരയുന്നു. അതേസമയം, സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മണപ്പള്ളി സ്വദേശി പ്രവീണ്‍ എന്ന യുവാവുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീട്ടില്‍ പ്രവീണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.


പ്രവീണിന്റെ പ്രേരണയാണോ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയുമായി പ്രണയത്തിലായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു.

പ്രവീണിന്റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. പ്രവീണയും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പോലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സവിതയുടെ ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only