10 സെപ്റ്റംബർ 2021

രാജ്യത്ത് ലോക്ഡൗണ്‍ കാലത്ത് ആത്മഹത്യകള്‍ വർധിച്ചു; കേരളം അഞ്ചാമത്
(VISION NEWS 10 സെപ്റ്റംബർ 2021)
രാജ്യത്ത് ലോക്ഡൗണ്‍ കാലത്ത് ആത്മഹത്യകള്‍ വർധിച്ചു വരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം അഞ്ചാമതാണ്. 2019ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഒരുലക്ഷം പേരിലെ ആത്മഹത്യാ തോത് 24.3 ആണ്. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനെക്കാള്‍ (10.2) കൂടുതലാണിത്.

ലോകത്തിലെ കണക്കുകളിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. ലോകാരോഗ്യ സംഘടനയുടെ കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2003ല്‍ ഒരുലക്ഷത്തില്‍ 29 ആയിരുന്നു ആത്മഹത്യാ നിരക്ക്. 2015ല്‍ ഇത് 21.2 ആയി കുറഞ്ഞെങ്കിലും 2019ല്‍ 24.3 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് സിസ്റ്റംസ് നടത്തിയ പഠനത്തില്‍ 2020ല്‍ ഇന്ത്യയിലെ ലോക്ഡൗണ്‍ സമയത്തെ ആത്മഹത്യയില്‍ 67.7 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only