👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

വാടക വീടൊഴിപ്പിക്കാന്‍ നടപടി: താമസക്കാരന്‍ തൂങ്ങി മരിച്ചു
(VISION NEWS 03 സെപ്റ്റംബർ 2021)
കണ്ണൂരിൽ വാടക വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ടൗണില്‍ നേരത്തെ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് മരിച്ചത്.
കഴിഞ്ഞ നാലുവര്‍ഷമായി വാടക കൊടുക്കുകയോ വീട്ടില്‍ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ കോടതിയെ സമീപിച്ച്‌ ഇയാളെ ഒഴിപ്പിക്കാന്‍ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഈ ഉത്തരവ് നടപ്പാക്കാന്‍ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നല്‍കിയെന്നും ഉടമസ്ഥന്‍ ആരോപിച്ചു. വെള്ളിയാഴ്ച ഉത്തരവ് നടപ്പാക്കാനായി ഉടമസ്ഥന്‍ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only