29/09/2021

സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ നയം; പൊറുതിമുട്ടി നരിക്കുനി യിലെ പൊതുജനങ്ങളും വ്യാപാരികളും
(VISION NEWS 29/09/2021)സംസ്ഥാന സർക്കാരിന്റെ കോവിഡ് മാനദണ്ഡമനുസരിച്ച് നിയന്ത്രണമേർപ്പെടുത്തിയ നരിക്കുനിയിൽ പൊറുതിമുട്ടി വ്യാപാരികളും പൊതുജനങ്ങളും, കണ്ടൈൻമെൻറ് സോണിൽ നരിക്കുനി ടൗണിലെ ഒരുഭാഗം ഉൾപ്പെട്ടതിനാൽ നരിക്കുനി ടൗണിലെ ഒരു ഭാഗത്ത് മൂന്ന് മണി വരെ മാത്രമേ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ , എന്നാൽ അതിന്റെ മറുഭാഗം തുറന്നു പ്രവർത്തിക്കുന്ന അവസ്ഥയാണുള്ളത്,
സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ ഈ നയം മൂലം സോണിൽ പെട്ട് അടച്ചിടുന്ന വ്യാപാരികൾ തൊട്ടടുത്ത കട തുറന്നു പ്രവർത്തിക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയാണുള്ളത്, നരിക്കുനി മാത്രമല്ല മുഴുവൻ സ്ഥലങ്ങളിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്, വ്യാപാരികളെയും, പൊതുജനങ്ങളെയും വളരെയധികം പ്രയാസപെടുത്തുന്ന കേരള സർക്കാരിന്റെ ഈ തെറ്റായ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും രംഗത്തു വന്നിട്ടുള്ളത്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only