👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

പൗരത്വ സമരം: സമരക്കാർക്കെതിരെ പോലീസ് നടപടി. യൂത്ത് ലീഗ്‌ സത്യാഗ്രഹം ഇന്ന്.
(VISION NEWS 04 സെപ്റ്റംബർ 2021)

എളേറ്റിൽ : പൗരത്വ  ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നില നിൽക്കുമ്പോഴും കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ്‌ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ഡിസംബർ 26 ന് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ മറിവീട്ടിൽ താഴം പോസ്റ്റ്‌ ഓഫീസ് ഉപരോധത്തിൽ പങ്കെടുത്ത 11 പേർക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടിലുള്ളത്.

 നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പുണ്ടായിട്ടും കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇന്ന് എളേറ്റിൽ വട്ടോളി യിൽ ഏകദിന സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. രാവിലെ 10 മണിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. സത്യാഗ്രഹ സമാപനത്തിൽ കോഴിക്കോട് എംപി എംകെ രാഘവൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന്, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡണ്ട് മിസ്ബാഹ് കൈവേലിക്കടവ്, മുജീബ് ആവിലോറ, വി പി അഷ്റഫ്, സുബൈർ കച്ചേരിമുക്ക്,ഉമ്മർ സാലിഹ്, ഫൈസൽ പറക്കുന്ന്, ഷാനവാസ് ആവിലോറ  എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പിഴയൊടുക്കാൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുള്ളതിനാൽ  സമരക്കാർ തയാറായില്ല. ഇതിനെത്തുടർന്ന് സ്റ്റേഷനിൽ ജാമ്യം നിന്ന പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി കെ സൈദ്, വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ താഴേച്ചാലിൽ എന്നിവർക്ക് പതിനായിരം രൂപ വീതം പിഴയടക്കാൻ നോട്ടിസ് ലഭിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only