👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

നക്കി തുടച്ച് കാല് ഇട്ടിളക്കി റസ്ക് നിർമ്മാണം: വൈറൽ വീഡിയോ
(VISION NEWS 18 സെപ്റ്റംബർ 2021)റസ്ക് ഉണ്ടാക്കുന്ന ഒരു ഫാക്ടറിയിൽ നിന്നുള്ള വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിലത്ത് വച്ചിരിക്കുന്ന ട്രേയിൽ സൂക്ഷിച്ചിരിക്കുന്ന റസ്കുകളിലേക്ക് കാലിട്ടിരിക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ.

റസ്കുകൾ പാക്കറ്റിലാക്കുന്നതിനിടെ ഒരാൾ അതിലൊന്നെടുത്ത് നക്കുന്നതും കാണാം. ഇയാൾ ഇത് മനപ്പൂർവം ചെയ്യുന്നതാണെന്നും മനസ്സിലാകും.

'ഇയാളെ അറസ്റ്റ് ചെയ്യണം' എന്ന തലക്കെട്ടോടെ ആണ് ഈ വിഡിയോ ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ എവിടെ വച്ച് എപ്പോൾ ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വിവരമില്ല. വിഡിയോ വൈറലായതോടെ ദേശീയ മാധ്യമങ്ങളെല്ലാം ഇത് വാർത്തയാക്കിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only