👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

കൊവിഡ് കാലത്തെ കോടിപതിയെ കാത്ത് മലയാളക്കര
(VISION NEWS 19 സെപ്റ്റംബർ 2021)
കൊവിഡ് കാലത്തെ കോടികളുടെ ഭാ​ഗ്യവുമായെത്തുന്ന തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ പത്തുലക്ഷം ടിക്കറ്റുകളാണ് കൂടുതലായി വിറ്റത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ആറുപേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതവുമാണ്.

ടിക്കറ്റുകൾ വിറ്റഴിച്ച് ഭാഗ്യക്കുറി വകുപ്പ് നേടിയത് 126.57 കോടി രൂപയാണ്. ഇതിൽ മൊത്തം 30.55 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റ് 103 കോടി രൂപ മൊത്തം വരുമാനവും 23 കോടി രൂപ ലാഭവും നേടിയിരുന്നു. നറുക്കെടുപ്പിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. ചടങ്ങിൽ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശിനു നൽകി നിർവഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only