11 സെപ്റ്റംബർ 2021

നീറ്റ് പരീക്ഷ; കെ എസ് ആർ ടി സി നാളെ കൂടുതൽ സർവീസ് നടത്തും
(VISION NEWS 11 സെപ്റ്റംബർ 2021)
നാളെ കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ് 2021 മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും. പരീക്ഷാർത്ഥികൾക്കായി ട്രാഫിക് ഡിമാൻഡ് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുവാൻ യൂണിറ്റ് അധികാരികളെ സി എം ഡി ചുമതലപ്പെടുത്തി.

ഉദ്യോഗാർഥികളുടെ ആവശ്യാർത്ഥവും തിരക്ക് അനുസരിച്ചും ഹെഡ്ക്വാർട്ടേഴ്സ് പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടത്തുവാൻ എല്ലാ ഹെഡ് ക്വാർട്ടേഴ്‌സ് യൂണിറ്റ് അധികാരികളും ശ്രദ്ധിക്കണം എന്നും സി എം ഡി അറിയിച്ചു. 40 യാത്രക്കാർ ഒരുമിച്ചു ആവശ്യപ്പെടുന്ന പക്ഷം ബോണ്ട്‌ സർവീസും നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only