👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 സെപ്റ്റംബർ 2021

വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചു ; 17 കാരി ശുചിമുറിയില്‍ പ്രസവിച്ചതില്‍ ബന്ധു അറസ്റ്റില്‍
(VISION NEWS 02 സെപ്റ്റംബർ 2021)
കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിനിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. ഇന്നലെയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്ലോസറ്റിൽ കുഞ്ഞിനെ പ്രസവിച്ചത്. പ്രതി പെൺകുട്ടിയുടെ അകന്ന ബന്ധുവാണ്. മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവരികയായിരുന്നു.

ഇന്നലെ രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നവജാതശിശുവിന്റെ മൃതദേഹം ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാന് ഇപ്പൊൾ അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only