18 സെപ്റ്റംബർ 2021

പഴങ്ങളിൽ നിപ സാന്നിധ്യമില്ല; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയുടെ പരിശോധനാ ഫലം
(VISION NEWS 18 സെപ്റ്റംബർ 2021)
കോഴിക്കോട് ചാത്തമം​ഗലത്ത് നിപ സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പഴങ്ങളിൽ നിപ സാന്നിധ്യമില്ലെന്ന് സ്ഥിരീകരണം. ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച 12 കാരന്‍റെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാപിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവായത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്. നേരത്തെ മൃഗ സാംപിളുകളും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്.
  1. അതിന് ആ കുട്ടിക്ക് നിപ്പയാണോയെന്ന് തന്നെ സംശയം, ആ സംശയം ബലപെടുത്തുന്ന സൂചനകൾ

    മറുപടിഇല്ലാതാക്കൂ

Whatsapp Button works on Mobile Device only