10 സെപ്റ്റംബർ 2021

പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് : യുവതിയും സഹായിയും അറസ്റ്റിൽ
(VISION NEWS 10 സെപ്റ്റംബർ 2021)
ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഘത്തിന്‍റെ പരാതിയിൽ തിരുവല്ല പൊലീസ് നേരത്തേ ഇവർക്കെതിരെ കേസെടുത്തിരുന്നു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവർക്കെതിരെ പള്ളിയോടം ഭരവാഹികൾ പരാതി നൽകിയത്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.

എന്നാൽ പള്ളിയോടത്തിൽ ഷൂസിട്ട് കയറാൻ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നവ മാധ്യമങ്ങളിൽ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഒഴിവാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only