06 സെപ്റ്റംബർ 2021

നിപ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമമെന്ന് ആരോഗ്യ മന്ത്രി
(VISION NEWS 06 സെപ്റ്റംബർ 2021)
നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഏഴു പേരുടെ സമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടിക കുറ്റമറ്റതാക്കൻ നടപടികൾ വേഗത്തിലാക്കിയെന്നും കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യത ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറോളജി ലാബ് സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only